Sunday, July 25, 2021
Home Gulf Qatar മസാജിങ് സേവനങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

മസാജിങ് സേവനങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മസാജിങ് സേവനങ്ങള്‍ നിര്‍ത്തിവച്ച നടപടി ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ തുടരുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. സലൂണുകള്‍, മസാജ് പാര്‍ലറുകള്‍, മൊറോക്കന്‍ ബാത്ത് സര്‍വീസ് എന്നിവിടങ്ങളിലുള്ള സേവനങ്ങള്‍ക്കും വീടുകളില്‍ ചെന്നുള്ള സേവനങ്ങള്‍ക്കും ഇതു ബാധകമാണ്.

ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പാലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ മൂന്നംഘട്ടത്തിന്റെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും ഭാഗികമായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

Massage services remain suspended until further notice, reiterates MOCI

Most Popular