ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മെത്രാഷ്2 സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ റെസിഡന്‍സി പുതുക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് സംവിധാനം. ഇതിനായി കമ്പനികള്‍ മെത്രാഷ്2ലെ ഈ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതോടെ തൊഴിലാളികളുടെ റെസിഡന്‍സി ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുകയും കമ്പനിയുടെ ഓഫിസിലേക്ക് ഐഡി അയച്ചു നല്‍കുകയും ചെയ്യും.
മെത്രാഷ്2ന്റെ സേവനങ്ങള്‍ സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സംഘടിപ്പിച്ച സെമിനാറിലാണ് ഇത് സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചത്. മെത്രാഷ്2ന് നിലവില്‍ 20 ലക്ഷത്തോളം യൂസര്‍മാരുണ്ട്. 220 സര്‍വീസുകളാണ് ആപ്പ് നല്‍കുന്നത്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ആറ് ഭാഷകളിലാണ് സേവനം.
സാധുവായ ഖത്തര്‍ ഐഡിയും സ്വന്തം പേരില്‍ മൊബൈല്‍ നമ്പറും ഉള്ള ആര്‍ക്കും മെത്രാഷ്2ന്റെ സേവനം ലഭിക്കുമെന്ന് സ്മാര്‍ട്ട് സര്‍വീസസ് സെക്ഷന്‍ ഓഫിസര്‍ ലഫ്റ്റനന്റ് മുഹമ്മദ് ഖാലിദ് അല്‍ തമീമി പറഞ്ഞു.
Metrash2 now allows automatic residency renewal: MoI