Tuesday, September 21, 2021
Home Newsfeed മെത്രാഷ് 2 വഴി പേരുമാറ്റാനുള്ള സൗകര്യം ഒരുങ്ങുന്നു

മെത്രാഷ് 2 വഴി പേരുമാറ്റാനുള്ള സൗകര്യം ഒരുങ്ങുന്നു

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവന ആപ്പായ മെത്രാഷ് 2ല്‍ പേരും മറ്റ് വിവരങ്ങളും മാറ്റം വരുത്താനുള്ള സൗകര്യം ഒരുങ്ങുന്നു. ഈ സേവനം ഉടന്‍ ആക്ടിവേറ്റ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റെസിഡന്‍സി പുതുക്കല്‍, വിസാ കാലാവവധി നീട്ടല്‍, ട്രാഫിക് പിഴ അടക്കല്‍, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, വാഹന ഉടമസ്ഥത കൈമാറല്‍, ദേശീയ മേല്‍വിലാസം ചേര്‍ക്കല്‍ തുടങ്ങിയവയ്ക്കാണ് മെത്രാഷ് 2 ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇലക്ട്രോണിക്, സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ മെത്രാഷ് 2 ആപ്പ് വഴി റിപോര്‍ട്ട് ചെയ്യാമെന്ന് ഫസ്റ്റ് ലഫ്റ്റനന്റ് അലി അല്‍ ഏദ്രൂസ് പറഞ്ഞു. പരാതിയുടെ വിശദാംശങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തിയെ വിളിക്കും.

 

Most Popular