Sunday, August 1, 2021
Home Gulf Qatar ഖത്തറിലെ സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ 18ന് തുടങ്ങും

ഖത്തറിലെ സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ 18ന് തുടങ്ങും

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷത്തെ അര്‍ധ വാര്‍ഷിക പരീക്ഷ ഒക്ടോബര്‍ 18ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി സ്‌കൂളില്‍ ഹാജരാകവണം. ക്ലാസ്് മുറികളില്‍ പരമാവധി 15 കുട്ടികളെയും ജിം ഹാളുകളില്‍ പരമാവധി 60 കുട്ടികളെയുമാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുക.

പരീക്ഷാ സമയത്ത് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടണ്ട്. പരീക്ഷാ മൂല്യനിര്‍ണയം സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഗ്രേഡ് 1 മുതല്‍ 3 വരെ 5 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലും 15 മാര്‍ക്ക് പരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് നല്‍കുക. ഗ്രേഡ് 4 മുതല്‍ 11 വരെ ഓറല്‍, പ്രാക്ടീസ്, ലിസണിങ് മൂല്യനിര്‍ണയങ്ങള്‍ എഴുത്ത് രൂപത്തിലാണ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 മാര്‍ക്കും നല്‍കുക.

വിഷ്വല്‍ ആര്‍ട്‌സ് വിഷയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഒന്നാം സെമസ്റ്ററിന്റെ അവസാനത്തിലേക്ക് മാറ്റി. ഫിസിക്കല്‍ എജുക്കേഷന്‍, ലൈഫ് ആന്റ് റിസര്‍ച്ച് സ്‌കില്‍ വിഷയങ്ങളില്‍ പരീക്ഷ നടത്തില്ല. ആകെ മാര്‍ക്കില്‍ ഈ വിഷയങ്ങള്‍ പരിഗണിക്കുകയും ചെയ്യില്ല.

Most Popular