Sunday, July 25, 2021
Home Newsfeed ഖത്തറില്‍ ഇലക്ട്രിക് ബസ്സുകളുടെ ആദ്യ ചാര്‍ജിങ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ഖത്തറില്‍ ഇലക്ട്രിക് ബസ്സുകളുടെ ആദ്യ ചാര്‍ജിങ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തറിലെ ആദ്യ മുവാസലാത്ത്് ഇലക്ട്രിക് ബസ് ചാര്‍ജിങ് സ്‌റ്റേഷന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി നിര്‍വഹിച്ചു. 2022 ഖത്തര്‍ ലോക കപ്പില്‍ പൊതു ഗതാഗതത്തിന് ഉപയോഗിക്കാനുള്ള ഇലക്ട്രിക്ക് ബസ്സുകളുടെ ആദ്യ ബാച്ച് ഖത്തറിലെത്തിയിട്ടുണ്ട്.
qatar electric bus charging station1ഖത്തറിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയില്‍ നിര്‍മിച്ച ഇലക്ട്രിക് ബസ്സുകളാണ് രാജ്യത്ത് ഉപയോഗിക്കുക. 350 കിലോവാട്ട് ഹവര്‍ ലിഥിയം അയേണ്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഉപയോഗിക്കാനാവും.

 

Most Popular