Tuesday, April 13, 2021
Home Gulf Qatar കോവിഡ്: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന്

കോവിഡ്: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന്

ദോഹ: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് രാത്രി നടക്കും. ബുധനാഴ്ച്ച രാത്രി 9 മണിക്ക് ഖത്തര്‍ ടെലിവിഷന്‍ വഴിയാണ് പത്രസമ്മേളനം. സോഷ്യല്‍ ഡിസ്റ്റന്‍സ് പ്രോഗ്രാം എന്ന പരിപാടിയില്‍ ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ നിലവിലെ കോവിഡ് സാഹചര്യം വിലിയിരുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇതേ പ്രോഗ്രാമിലൂടെ ജനങ്ങളെ അഭിമുഖീകരിച്ച പൊതുജനാരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ രാജ്യത്ത് ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി വ്യക്തമാക്കിയിരുന്നു. ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം ഒഴിവാക്കാന്‍ മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക, ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു.
ALSO WATCH

Most Popular