Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് നിയന്ത്രണ ലംഘനം; 450 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ വീണ്ടും കോവിഡ് നിയന്ത്രണ ലംഘനം; 450 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 450 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 423 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് 21 പേര്‍ പിടിയിലായി. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ആറ് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

Most Popular