Sunday, July 25, 2021
Home Gulf Qatar ഖത്തറിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേ സാധനത്തിന് വ്യത്യസ്ത വില; കാരണം വിശദീകരിച്ച് മന്ത്രാലയം

ഖത്തറിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേ സാധനത്തിന് വ്യത്യസ്ത വില; കാരണം വിശദീകരിച്ച് മന്ത്രാലയം

ദോഹ: ഒരേ സാധനത്തിന് ഖത്തറിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് സംബന്ധിച്ച പരാതിക്ക് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മറുപടി. പച്ചക്കറി, പഴങ്ങള്‍, മല്‍സ്യം, ചില അടിസ്ഥാന ആവശ്യ വസ്തുക്കള്‍ എന്നിവയ്ക്ക് മാത്രമേ മന്ത്രാലയം പരമാവധി വില നിശ്ചയിച്ചിട്ടുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സാധനങ്ങള്‍ക്ക് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത വില ആയിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

സൂപര്‍ മാര്‍ക്കറ്റുകള്‍ തോന്നിയ രീതിയില്‍ വില ഈടാക്കുന്നുവെന്നും മന്ത്രാലയം ഇടപെടുന്നില്ലെന്നുമുള്ള പരാതിക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യത്യസ്ത ഔട്ട്‌ലെറ്റുകളിലെ വിലയും ഗുണനിലവാരവും താരതമ്യപ്പെടുത്തി ഉപഭോക്താക്കള്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

പച്ചക്കറി, പഴം, മല്‍സ്യങ്ങള്‍ തുടങ്ങിയവയുടെ വിലവിവര പട്ടിക വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ 16001 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Ministry clarifies about price variation of goods in different supermarkets

Most Popular