Thursday, July 29, 2021
Home Gulf Qatar കോവിഡ് ചട്ടം ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു

കോവിഡ് ചട്ടം ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്ക് പൂട്ടിച്ചു. ബിര്‍കത്ത് അല്‍ അവാമിര്‍ ഏരിയയില്‍ ഉള്ള ലംസാനി റസ്റ്റൊറന്റ് ആണ് പൂട്ടിച്ചതെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി.

വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 16001 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

Ministry closes restaurant for violating Covid-19 guidelines

Most Popular