Sunday, September 26, 2021
Home Gulf Qatar ഖത്തറിലെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും നിയന്ത്രണത്തില്‍ ഇളവ്

ഖത്തറിലെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും നിയന്ത്രണത്തില്‍ ഇളവ്

ദോഹ: ഭക്ഷണം ഡെലിവറി ചെയ്യുന്നതിനുള്ള നിയന്ത്രണത്തില്‍ റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും(കോഫി ഷോപ്പ്) ഖത്തര്‍ വാണിജ്യമന്ത്രാലയം ഇളവ് അനുവദിച്ചു. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് റസ്‌റ്റോറന്റുകളിലും കോഫിഷോപ്പുകളിലും നേരിട്ട് വന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി പോകാവുന്നതാണ്. എന്നാല്‍, മാളുകളിലെ റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഈ ഇളവ് ബാധകമല്ല. മാളുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ മാത്രമേ അനുവാദമുള്ളു.

നിലവില്‍ റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉപഭോക്താക്കള്‍ ഓര്‍ഡര്‍ വിളിച്ചു പറയുന്നതിന് അനുസരിച്ച് താമസ സ്ഥലത്ത് എത്തിച്ചുനല്‍കാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. അതിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് റസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും പിന്നീട് പാര്‍സല്‍ വാങ്ങുന്നതും നിരോധിച്ചത്.

Qatar Restaurants and cafés (coffee shops) have been allowed to resume the activity of delivering or handing over orders to customers outside the business place.

Most Popular