Wednesday, August 4, 2021
Home Newsfeed മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്ലാനിങ് ആന്റ് ക്വാളിറ്റി ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദി.

പൊതുജനങ്ങള്‍ക്ക് ഇടപാടുകള്‍ ലളിതമാക്കാനാണ് ഞങ്ങളുടെ ശ്രമം. മെത്രാഷ് പദ്ധതി ഇതിന് വലിയ രീതിയില്‍ സഹായകമായിട്ടുണ്ട്. സേവനമേഖലയില്‍ ഭൂരിഭാഗം ഇടപാടുകളും ഇപ്പോള്‍ വീട്ടില്‍ നിന്നു തന്നെ ചെയ്യാം. ക്രമേണ മുഴുവന്‍ സര്‍വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാവും- അല്‍ മുഹന്നദി പറഞ്ഞു. ഖത്തര്‍ റേഡിയോ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Most Popular