Monday, September 27, 2021
Home Gulf Qatar ഖത്തര്‍ നീതിന്യായ മന്ത്രാലയം അബ്ഷിര്‍ കാര്‍ സര്‍വീസ് ആരംഭിച്ചു

ഖത്തര്‍ നീതിന്യായ മന്ത്രാലയം അബ്ഷിര്‍ കാര്‍ സര്‍വീസ് ആരംഭിച്ചു

ദോഹ: മൊബൈല്‍ ഓഫിസ് സേവനവുമായി ഖത്തര്‍ നീതിന്യായമ മന്ത്രാലയം. ലീഗല്‍ നോട്ടറിയും മറ്റ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ സൗകര്യങ്ങളും ഉള്‍പ്പെടുത്തി അബ്ഷിര്‍ കാര്‍ സര്‍വീസ് മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ചു. മന്ത്രാലയമോ അതിന്റെ ബ്രാഞ്ചുകളോ സന്ദര്‍ശിക്കാതെ തന്നെ ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിശ്ചിത ഫീസ് ഈടാക്കിയാണ് ജനങ്ങള്‍ക്ക് മൊബൈല്‍ സേവനം ലഭ്യമാക്കുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊക്കെ ഇത് വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വനിതാ, പുരുഷ ജീവനക്കാര്‍ വാഹനത്തില്‍ ഉണ്ടാവും. റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, ഡോക്യുമെന്റേഷന്‍ സര്‍വീസുകള്‍ തുടങ്ങിയവ അബ്ഷിര്‍ കാറില്‍ ലഭ്യമാവും.


 

Most Popular