Friday, May 14, 2021
Home Gulf Qatar ഖത്തറിലെ 44 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മന്ത്രാലയം അനുമതി നല്‍കി

ഖത്തറിലെ 44 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മന്ത്രാലയം അനുമതി നല്‍കി

ദോഹ: ഖത്തറിലെ 44 വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍, മറ്റ് പരിശീലന കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാനാണ് അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണം ക്രമേണ നീക്കുന്നതിന്റെ ഭാഗമായാണ് നടപടി.

19 ട്യൂഷന്‍ സെന്ററുകള്‍, 12 ഭിന്നശേഷി പരിശീലന കേന്ദ്രങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് പരിശീലനം നല്‍കുന്ന ആറ് കേന്ദ്രങ്ങള്‍, നാല് കംപ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, രണ്ട് ഭാഷാ പഠന കേന്ദ്രങ്ങള്‍, ഒരു വിദ്യാഭ്യാസ പരിശീലനകേന്ദ്രം എന്നിവയ്ക്കാണ് അനുമതി. അനുമതി ലഭിച്ച സെന്ററുകളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.

Most Popular