Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം; 384 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം; 384 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. രാജ്യത്ത് 384 പേരാണ് പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്. 332 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനും അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തുകൂടിയതിന് 11 പേരെയും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. സാമൂഹിക അകലം പാലിക്കാത്തതിന് 33 പേരെയും ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കൂടാതെ ഇഹാതിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് നാല് പേരെയും വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് മൂന്ന് പേരും പിടിയിലായി.

Most Popular