Wednesday, April 21, 2021
Home Gulf Qatar ഖത്തറിന് വീണ്ടും ശുഭവാര്‍ത്ത; പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തി കൂടി

ഖത്തറിന് വീണ്ടും ശുഭവാര്‍ത്ത; പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തി കൂടി

ദോഹ: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ വീണ്ടും കോവിഡ് കേസുകള്‍ താഴോട്ട്. ഇന്ന് പുതിയ കേസുകളേക്കാള്‍ കൂടുതലാണ് രോഗമുക്തി. ഖത്തറില്‍ ഇന്ന് 459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം 24 മണിക്കൂറിനിടെ 480 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 44 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതിയ കണക്കുകള്‍ പ്രകാരം ആകെ രോഗമുക്തരായവരുടെ എണ്ണം 150,220 ആയി. അതേസമയം രാജ്യത്ത് 9,950 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 256. ഖത്തറില്‍ ഇതുവരെ 160,426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Most Popular