Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ ഗോത്രവിഭാഗീയത ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ക്കെതിരേ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി

ഖത്തറില്‍ ഗോത്രവിഭാഗീയത ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ക്കെതിരേ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി

ദോഹ: ഖത്തരി സമൂഹത്തിനിടയില്‍ സോഷ്യല്‍ മീഡിയ വഴി ഗോത്രവിഭാഗീയത ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ക്കെതിരേ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. സമൂഹത്തില്‍ ഛിദ്രത ഇളക്കിവിടാന്‍ ശ്രമിക്കുകയും തുടര്‍ച്ചയായി വംശീയ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഖത്തരി സമൂഹത്തിന്റെ ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും എതിരായി വംശീയമായി പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഖത്തറില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സമൂഹത്തിലെ ആര്‍ക്കെങ്കിലും എതിരേ ഗോത്രപരമോ വംശീയമോ ആയ വിദ്വേഷം ഇളക്കിവിടരുതെന്നും രാജ്യത്തിന്റെ ഐക്യവും സുസ്ഥിരതയും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Qatar Ministry to prosecute some people for stirring up tribal strife on social media


 

Most Popular