Friday, April 23, 2021
Home Gulf Qatar രണ്ടാഴ്ച്ചയ്ക്ക് ശേഷം ഖത്തറില്‍ ഷോപ്പുകള്‍ തുറക്കുമോ? അറബ് പത്രത്തിന്റെ തലക്കെട്ടില്‍ ആശയക്കുഴപ്പത്തിലായി വായനക്കാര്‍

രണ്ടാഴ്ച്ചയ്ക്ക് ശേഷം ഖത്തറില്‍ ഷോപ്പുകള്‍ തുറക്കുമോ? അറബ് പത്രത്തിന്റെ തലക്കെട്ടില്‍ ആശയക്കുഴപ്പത്തിലായി വായനക്കാര്‍

ദോഹ: ഖത്തറിലെ ഷോപ്പുകള്‍ മുഴുവന്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം തുറക്കുമെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തലക്കെട്ടുമായി അറബ് പത്രം. അല്‍ അറബ് പത്രത്തില്‍ ഇന്നലെ വന്ന വാര്‍ത്തയാണ് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

രാജ്യത്തെ സുപ്രധാന മേഖലകള്‍ മുഴുവന്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം സാധാരണ നിലയിലാവുമെന്ന് ഹമദ് ബിന്‍ അഹ്‌മദ് പറഞ്ഞതായാണ് പത്രം തലക്കെട്ട് നല്‍കിയത്. അതേ സമയം, വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശെയ്ഖ് ഹമദ് ബിന്‍ അഹ്‌മദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യമാണ് പറയുന്നത്. രാജ്യത്തിന്റ സാമ്പത്തിക പുരോഗതിയില്‍ സ്വകാര്യ മേഖലകളുടെ പങ്ക് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ചര്‍ച്ചയ്ക്കിടെ, രാജ്യത്തെ സുപ്രധാന മേഖലകള്‍ ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തു കൃത്യമായ ആസൂത്രണത്തോടെ ഇത് ചെയ്യണമെന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യം.

വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ പത്രം വാര്‍ത്തയുടെ തലക്കെട്ട് തിരുത്തി. പ്രധാനമന്ത്രി സ്വകാര്യമേഖലയുടെ പിന്തുണയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു എന്നാക്കി.

Misleading title in Arabic newspaper leads public to believe shops to reopen in two weeks

Most Popular