Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ പുതിയ 15 ബീച്ചുകള്‍; ചിലത് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം

ഖത്തറില്‍ പുതിയ 15 ബീച്ചുകള്‍; ചിലത് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം

ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം 15 പുതിയ ബീച്ചുകളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ ഏതാനും ബീച്ചുകള്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം പ്രവേശന അനുമതിയുള്ളതാണ്. മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിയൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ബീച്ചുകളിലെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷക്കായി മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കി വരുന്നത്.

സിമൈസ്മ ബിച്ചിന്റെ ഒരു ഭാഗം മുഴുവനും സ്ത്രീകള്‍ക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്. കൂടാതെ സിലൈന്‍ ബീച്ചില്‍ കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ഏരിയ തിരിച്ചു. അല്‍ ഗ്രിയ, അബു സലൂഫ്, അല്‍ ദാഖിറ, ഫാര്‍ക്കിയ, അല്‍ വക്ര, സീലൈന്‍, സിമൈസ്മ എന്നിവ കുംടുംബങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അല്‍ റുവൈസ്, ഫുവൈറിത്,ദുഖാന്‍, അല്‍ ഖറാഇജ്, അല്‍ ഉദൈദ് എന്നീ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രമേശനമുണ്ട്.

അതേസമയം, കടലില്‍ നീന്തുന്നവര്‍ ശക്തമായ തിരമാലകളും വേലിയേറ്റവും സൂക്ഷിക്കണമെന്ന്മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാട്ടര്‍ സ്‌കൂട്ടറുകളും മോട്ടോര്‍ ബോട്ടുകളും സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ച് തീരത്തു നിന്ന് ചുരുങ്ങിയത് 400 മീറ്റര്‍ അകലെക്കൂടി മാത്രമേ ഓടിക്കാവൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

MME dedicates some beaches only for women and families


 

Most Popular