Sunday, June 20, 2021
Home Newsfeed ഖത്തറില്‍ കാട്ടുമരങ്ങൾ നട്ടുവളര്‍ത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

ഖത്തറില്‍ കാട്ടുമരങ്ങൾ നട്ടുവളര്‍ത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

ദോഹ: രാജ്യത്തുടനീളമുള്ള ഹരിതാഭ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതുമായ കാട്ടുമരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനുള്ള നടപടികളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം മുന്നോട്ട് പോകുന്നു. മന്ത്രാലയത്തിന്റെ കീഴിലെ വന്യജീവി സംരക്ഷണ വകുപ്പാണ് കാട്ടുമരങ്ങള്‍ നട്ടുവളര്‍ത്തുന്നത്. വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ വേലികെട്ടി തിരിച്ച് സംരക്ഷിക്കുന്ന പുല്‍മേടുകളിലും മറ്റുമാണ് മരങ്ങള്‍ നടുന്നത്. ഇതിലൂടെ പുല്‍മേടുകളുടെ സംരക്ഷണവും പുനരധിവാസവും കൂടി ലക്ഷ്യമിടുന്നുണ്ട്.

കാട്ടുമരങ്ങള്‍ നട്ടുവളര്‍ത്തുന്ന ക്യാംപെയ്ന്റെ ഭാഗമായി അടുത്തിടെ ഉം തഖയിലെ മരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ മണ്ണും പരിസ്ഥിതിയുമുള്ള റൗദത്ത് അല്‍ സിജിയില്‍ അല്‍ ഖദ, അല്‍ റമ്ത്, അല്‍ മറാഖ്, അല്‍ അര്‍ഫജ് തുടങ്ങി ഒട്ടേറെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. അല്‍ ഖദ, അബല്‍, റമ്ത്, അല്‍ മര്‍ഖ എന്നിവയോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം കാട്ടുമരങ്ങളും കൂടാതെ ഔഷധ ചെടികളും നട്ടുവളര്‍ത്തുന്നുണ്ട്. അതേസമയം സ്വാഭാവിക പരിസ്ഥിതിയില്‍ തഴച്ചുവളരാന്‍ ശരിയായ ജലസേചനവും ഉറപ്പാക്കുമെന്ന് വകുപ്പ് മേധാവി അലി സലേഹ് അല്‍മാരി വ്യക്തമാക്കി.

ALSO WATCH:

 

Most Popular