ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ ആറ് മാസത്തേക്ക് വാടക ഒഴിവാക്കി

ദോഹ: ഖത്തറിലെ ചെറുകിട, ഇടത്തരം ഇന്‍ഡസ്ട്രിയല്‍ സോണ്‍, മിസഈദ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ ആറ് മാസത്തേക്ക് വാടക ഒഴിവാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം. മാര്‍ച്ച് 15 മുതല്‍ ആണ് ഇത് ബാധകമാവുക.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വാടക ഒഴിവാക്കിയത്.