Tuesday, June 15, 2021
Home Newsfeed ബേബി ബോട്ടിൽ പ്രവണതയ്‌ക്കെതിരെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

ബേബി ബോട്ടിൽ പ്രവണതയ്‌ക്കെതിരെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: ബേബി ബോട്ടിലുകളില്‍ കോഫിയും മറ്റ് പാനീയങ്ങളും വിളമ്പുന്ന റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പുതിയ പ്രവണതയെ വിമര്‍ശിച്ച് ഖത്തര്‍. ഈ സമ്പ്രദായം അനുചിതമാണെന്നും ഇതു രാജ്യത്തിന്റെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ചേരുന്നതല്ലെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രസക്തമായ ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ കഫേകളോടും റെസ്റ്റോറന്റുകളോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഖത്തറില്‍ ഇത് നിയമവിരുദ്ധമാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. അതേസമയം ഈ രീതി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസം നേരിടുകയും സുരക്ഷാ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ബേബി ബോട്ടിലുകള്‍ക്കെതിരെ ദുബൈ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു. കുവൈത്തും ഒമാനും ഈ വിഷയത്തില്‍ ഓരോ കോഫി ഷോപ്പ് അടച്ചിരുന്നു. ദുബൈയും ബഹ്‌റൈനും ഔട്ട്‌ലെറ്റുകള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അതേസമയം ബേബി ബോട്ടിലുകള്‍  വീണ്ടും നിറക്കുന്ന സമയത്ത് കുപ്പി തെറ്റായി കൈകാര്യം ചെയ്യുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ദുബൈയിലെ അധികൃതര്‍ അറിയിച്ചിരുന്നു.

 

Most Popular