Thursday, June 17, 2021
Home Newsfeed ഖത്തറിലെ 27 ഹെല്‍ത്ത് സെന്ററുകളിലും ക്യുഎന്‍സിസിയിലും മോഡേണ വാക്‌സിന്‍ ലഭ്യം

ഖത്തറിലെ 27 ഹെല്‍ത്ത് സെന്ററുകളിലും ക്യുഎന്‍സിസിയിലും മോഡേണ വാക്‌സിന്‍ ലഭ്യം

ദോഹ: ഖത്തറിലെ 27 പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഖത്തര്‍ നാഷല്‍ കണ്‍വന്‍ഷന്‍ സെന്ററിലും മോഡേണ കോവിഡ് വാക്‌സിന്‍ ലഭ്യം. ഇതിന് പുറമേ ലുസൈല്‍ സിറ്റിയിലെയും അല്‍ വക്‌റയിലെയും ഡ്രൈവ്-ത്രൂ സെന്ററുകളിലും വാക്‌സിന്റെ രണ്ടാം ഡോസ് ലഭിക്കും. മോഡേണ കോവിഡ് വാക്‌സിന് ഫെബ്രുവരിയിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ആയിരക്കണക്കിന് വൊളന്റിയര്‍മാരില്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തിയാണ് ഖത്തര്‍ രണ്ടാമത്തെ വാക്‌സിന് അംഗീകാരം നല്‍കിയത്.

ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഒരു പോലെ ഫലപ്രാപ്തിയുള്ളവയാണെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അബ്ദുല്ല പറഞ്ഞു. രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞാല്‍ കോവിഡ് തടയുന്നതില്‍ 95 ശതമാനം കാര്യക്ഷമത ഇരു വാക്‌സിനുകള്‍ക്കമുണ്ട്.

പാര്‍ശ്വ ഫലങ്ങള്‍
കുത്തിവച്ച സ്ഥലത്ത് വേദന, തളര്‍ച്ച, തലവേദന, മസില്‍പെയിന്‍ എന്നിവയാണ് പ്രധാന പാര്‍ശ്വ ഫലങ്ങള്‍. അപൂര്‍വ്വം ചിലര്‍ക്ക് പനിയുമുണ്ടാവാം. ഫൈസറിനും മോഡേണയ്ക്കും രണ്ടാം ഡോസിന് ശേഷം ഇത്തരം പാര്‍ശ്വ ഫലങ്ങള്‍ സാധാരണമാണ്. നമ്മുടെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ സൂചനയാണ് പാര്‍ശ്വ ഫലങ്ങള്‍. അല്ലാതെ വാക്‌സിന്‍ സുരക്ഷിതമല്ലെന്ന് ഇതിന് അര്‍ത്ഥമില്ല. ഇതുവരെ ഗുരുതരമായതോ നീണ്ടുനില്‍ക്കുന്നതോ ആയ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും ഉണ്ടായിട്ടില്ലെന്നും ഡോ. സംയ അബ്ദുല്ല പറഞ്ഞു.
ALSO WATCH

Most Popular