Tuesday, May 18, 2021
Home Gulf Qatar ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം; അറബ് പൗരന്‍ പിടിയില്‍

ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം; അറബ് പൗരന്‍ പിടിയില്‍

ദോഹ: ദോഹയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ രാത്രി കാലങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ അറബ് പൗരന്റെ പക്കൽ നിന്ന് മോഷണ വസ്തുക്കളും മോഷണത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. കടകൾ കുത്തിത്തുറന്ന് പണവും മൂല്യമേറിയ സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം വിൽപനശാലകളിൽ അലാറ സംവിധാനങ്ങൾ സ്ഥാപിക്കാനും നിരീക്ഷണ ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും രാത്രികാലങ്ങളിൽ വിൽപനശാലകളിൽ പണം സൂക്ഷിക്കരുതെന്നും ഉടമകളോട് അധികൃതർ നിർദേശിച്ചു. നിരവധി കടകളിലെ മോഷണത്തെക്കുറിച്ച് വകുപ്പിന് ലഭിച്ച പരാതിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് പ്രതി പിടിയിലായത്.

Most Popular