ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 370 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 359 പേരെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് 10 പേര് പിടിയിലായി. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.