Sunday, September 19, 2021
Home Gulf Qatar ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ അടച്ചു

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ അടച്ചു

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡുകള്‍ അടച്ചു. ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് തീരുമാനം ബാധകമാവുക.

ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ സ്ട്രീറ്റ് നമ്പര്‍ ഒന്നിന്റെ വടക്കുഭാഗം മുതല്‍ സ്ട്രീറ്റ് നമ്പര്‍ 32ന്റെ തെക്കുഭാഗം വരെയുള്ള റോഡുകളും ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ കിഴക്കു ഭാഗം മുതല്‍ വാട്ടര്‍ ടാങ്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള റോഡുകളുമാണ് അടച്ചത്.

രാജ്യത്ത് പ്രവാസികള്‍ക്കിടയില്‍ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഈ പ്രദേശത്തുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Most Popular