ദോഹ: തെരുവിന്റെ പേരോ ഇലക്ട്രിസിറ്റി നമ്പറോ ഉപയോഗിച്ച് ഒരു കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ കൃത്യമായ സ്ഥാനം കണ്ടെത്താവുന്ന മൈ അഡ്രസ് വെബ് ടൂള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ലോഞ്ച് ചെയ്തു. 999 നമ്പറില്‍ അടിയന്ത സേവനങ്ങള്‍ക്കോ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കോ കൃത്യമായ വിലാസം നല്‍കേണ്ടി വരുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് സഹായകമാവും.
ലാന്റ് മാര്‍ക്കുകള്‍, അയല്‍പ്രദേശങ്ങള്‍, തെരുവുകള്‍, അവയുടെ വിലാസം എന്നിവ ആറ് ഘടകങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനാവും. തെരുവിന്റെ പേര്, ഇലക്ട്രസിറ്റി നമ്പര്‍, വാട്ടര്‍ നമ്പര്‍, ജില്ല, അയല്‍പ്രദേശം, കോഓഡിനേറ്റ്സും റിയല്‍ എസ്റ്റേറ്റ് നമ്പറും എന്നിവ ഉപയോഗിച്ച് കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താവുന്നതാണ്.