Friday, July 23, 2021
Home Newsfeed ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രമായ ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള പെരുന്നാള്‍ അവധി ആരംഭിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും, സുരക്ഷാ വിഭാഗങ്ങളും പെരുന്നാള്‍ അവധി ദിനത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍, സേവന വിഭാഗങ്ങളായ നാഷനാലിറ്റി ആന്റ് ട്രാവല്‍ ഡോക്യുമെന്റ്‌സ്, പാസ്‌പോര്‍ട്ട്‌സ്, ട്രാഫിക്, ഫിന്‍ഗര്‍പ്രിന്റ് സേവനങ്ങള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും.

വുഖൂദ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ഞായര്‍ മുതല്‍ ചൊവ്വ വരെ അവധിയാണ്. എന്നാല്‍, മസ്‌റൂഅയിലും വക്‌റയിലും ഞായര്‍ മുതല്‍ റമദാന്‍ അവസാന ദിനം വരെ രണ്ട് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും സേവനം. ഈ ഫഹസ് സ്റ്റേഷനുകള്‍ മെയ് 16 മുതല്‍ 18 വരെയും ഇതേ സമയങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. 11.45ന് സ്റ്റേഷനുകളിലേക്കുള്ള ഗേറ്റ് അടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ALSO WATCH

Most Popular