Monday, May 10, 2021
Home Newsfeed കോവിഡ് നിയന്ത്രണ ലംഘനം: ഖത്തറില്‍ 476 പേര്‍ക്കെതിരെ നടപടി

കോവിഡ് നിയന്ത്രണ ലംഘനം: ഖത്തറില്‍ 476 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. രാജ്യത്ത് 476 പേരാണ് പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്. 318 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് ഒമ്പത് പേരും പിടിയിലായി. സാമൂഹിക അകലം പാലിക്കാത്തതിന് 138 പേരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടാതെ അടച്ചിട്ട സ്ഥലത്ത് ഒരുമിച്ച് കൂടിയതിന് 44 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

ALSO WATCH:

Most Popular