Thursday, July 29, 2021
Home Gulf Qatar ഖത്തറിലേക്കു വരുന്ന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ഖത്തറിലേക്കു വരുന്ന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ദോഹ: ഖത്തറിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കിടയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതായി സൂചന. 24 മണിക്കൂറിനിടെ 220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 29 പേര്‍ യാത്രക്കാരാണ്. 177 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അതേ സമയം, 211 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,795 ആയി വര്‍ധിച്ചു.

രാജ്യത്ത് ഇതുവരെ 1,25,176 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 220 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്. 371 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 55 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് മൂന്നു പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Monday’s COVID-19 figures show spike in infection among Qatar returnees

Most Popular