Wednesday, June 23, 2021
Home Gulf Qatar മണിചെയിന്‍ തട്ടിപ്പ്; ഖത്തറില്‍ മലയാളികള്‍ പിടിയിലായതായി വിവരം

മണിചെയിന്‍ തട്ടിപ്പ്; ഖത്തറില്‍ മലയാളികള്‍ പിടിയിലായതായി വിവരം

ദോഹ:(www.gulfmalayaly.com) ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാരോപിക്കപ്പെടുന്ന മലയാളികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. ഏറ്റവും ഒടുവില്‍ അഞ്ച് മലയാളികളെയാണ് ഇതുമായി ബന്ധപ്പെട്ട് പോലിസ് വിളിച്ചുവരുത്തി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്കു മാറ്റിയത്.

ദുബയില്‍ ഇതേ കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇരയായി പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷകണക്കിന് രൂപയാണ്. തുടര്‍ന്ന് ഇടപാടില്‍ തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച കമ്പനി തന്നെ പത്രത്തില്‍ പരസ്യം നല്‍കിയതോടെ പണം മുടക്കിയവരും, ഇതിലേക്ക് ആളെ ചേര്‍ത്തവരും കുടുങ്ങിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയതിന് 400ലേറെ പ്രതിനിധികളെ പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടി കമ്പനി പരസ്യം നല്‍കി കൈകഴുകുകയായിയിരുന്നു.

സുഹൃത്തുക്കളും അടുത്ത കുടംബാംഗങ്ങളും വഴിയാണ് ആളെ ചേര്‍ക്കുന്നത് എന്നതിനാല്‍ നിയമനടപടിക്ക് പോലും സാധിക്കാത്ത അവസ്ഥയിലാണ് പലരും. സാമ്പത്തിക തട്ടിപ്പിനു പുറമേ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പും കമ്പനിയുടെ പേരില്‍ നടക്കുന്നതായാണ് അറിയുന്നത്. ഇതിലേക്ക് ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയില്‍ എത്തുന്നവരെയും മറ്റും വലയില്‍ വീഴ്ത്തുകയാണു ചെയ്യുന്നത്. ഇതില്‍ ജോയിന്‍ ചെയ്യാന്‍ പലരില്‍ നിന്നും 4000 മുതല്‍ 8000 റിയാല്‍വരെ വാങ്ങിയതായും അറിയുന്നു. ഇകൊമേഴ്‌സാണ് എന്ന പേരില്‍ രജിസ്‌ട്രേഷനോട് കൂടിയാണ് മിക്ക രാജ്യങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നത്.


 

Most Popular