Thursday, August 5, 2021
Home Gulf Qatar ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു തുറക്കും; നിയന്ത്രണങ്ങള്‍ പാലിക്കണം

ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു തുറക്കും; നിയന്ത്രണങ്ങള്‍ പാലിക്കണം

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. രോഗവ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുക.

ഫേസ് മാസ്‌ക്ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, ഉപഭോക്താക്കളുടെ ശരീര താപനില അളക്കുക, ഒരു സമയത്ത് നിശ്ചിത എണ്ണം ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കും എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം.

മണി എക്‌സ്‌ചേഞ്ച് സര്‍വീസ് ഓഫിസിലെ ജീവനക്കാര്‍ക്ക് ദിവസം ആറ് മണിക്കൂറാണ് പ്രവര്‍ത്തി സമയം. രണ്ട് മണിക്കൂര്‍ പെയ്ഡ് ഓവര്‍ടൈം ഉള്‍പ്പെടെ ദിവസം എട്ട് മണിക്കൂര്‍ ആയിരിക്കും പ്രവര്‍ത്തി സമയം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സുരക്ഷാഗാര്‍ഡുകള്‍ ശ്രദ്ധിക്കണം.

Ministry of Commerce and Industry has decided to reopen money exchange service offices with the mandatory application of precautionary measures, starting Tuesday, May 12.


 

Most Popular