ഇന്ത്യന്‍ എംബസി അപക്സ് ബോഡി പുതിയ സാരഥികളായ ICC പ്രസിഡണ്ട് P N ബാബുരാജ്, ICBF പ്രസിഡണ്ട് സിയാദ് ഉസ്മാന്, ISC പ്രസിഡണ്ട് ഡോ: മോഹന്‍ തോമസ് എന്നിവരെ വെസ്റ്റിന് ദോഹ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന് ഖത്തര്‍ (MppaQ) അനുമോദിച്ചു. മാനേജ്മെന്റ് കമ്മിറ്റി മെംബര്മ്മാരായ സാബിത്ത് ഷഹീര്‍, ഷെജി വലിയകത്ത്, റേഡിയോ മലായാളം എഫ് എം 98.6 മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ എന്നിവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. പ്രസിഡണ്ട് രാമന് നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ , ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാനഹാസ് എടോടി സ്വാഗതം പറഞ്ഞു.
അഷ്റഫ് KP വെല്‍കെയര്‍, ഷാജി പീവീസ്, വി .പി ബഷീര്‍, എം ടി ഹമീദ്, ഒ.എ കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി സേവന രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങളുമായി എന്നു മുന്‍പന്തിയിലുള്ള P N ബാബുരാജിന് ICC പ്രസിഡണ്ട് സ്ഥാനത്തിരുന്ന് കൊണ്ട് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ പ്രവാസികള്‍ക്ക് നല്കാന് കഴിയുമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ അസോസിയേഷന് പ്രസിഡണ്ട് രാമന് നായര്‍ അഭിപ്രായപെട്ടു. ഐ.സി.സി പ്രസിഡണ്ട് പദവി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സേവിക്കാനുള്ള പുത്തന്‍ ഉണര്‍വ്വാണ് നല്‍കുന്നതെന്ന് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് മറുപടി പ്രസംഗത്തില്‍ നിയുക്ത ഐ.സി.സി പ്രസിഡണ്ട്. പിന് ബാബുരാജ് അഭിപ്രായപെട്ടു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശനങ്ങള്‍ പരിഹരിക്കേണ്ട ഘട്ടങ്ങളില്‍ ഐ സി ബി ഫ് പ്രസിഡണ്ട് പദവിയില്‍ നിന്ന് കൊണ്ട് തന്റെ മുഴുവന്‍ കഴിവും ആത്മാര്‍ത്ഥമായി വിനിയോഗിക്കുമെന്നും ഒരു കൈയ്യെത്തും അകലത്തിലെന്ന പോലേ എന്നും ഖത്തര്‍ പ്രവാസികളുടെ കൂടെയുണ്ടാകുമെന്നും ICBF പ്രസിഡണ്ട് സിയാദ് ഉസ്മാന് അഭിപ്രായപ്പെട്ടു. കായിക രംഗത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മുഖ്യധാരയിലോട്ട് കൊണ്ട് വരാനും .സ്പോര്‍ട്സ് മത്സരങ്ങളുള്‍പ്പെടെ ഒരുപാട് പുതിയ പദ്ധതികളുമായി ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തയ്യാറെടുക്കുകയാണെന്നും വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കൂടി നല്ലൊരനുഭവമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും ISC പ്രസിഡണ്ടും ഈ പ്രാവിശ്വത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനുമായ ഡോക്ടര്‍ മോഹന്‍തോമസ് അഭിപ്രായപ്പെട്ടു. പ്രസ്തുത യോഗത്തില്‍ ട്രഷറര്‍ അഹമ്മദ് മൂടാടി നന്ദി പറഞ്ഞു.