Monday, July 26, 2021
Home Gulf Qatar ലൈസന്‍സ് ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച 23 പേരെ ഖത്തര്‍ ആരോഗ്യമന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ലൈസന്‍സ് ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച 23 പേരെ ഖത്തര്‍ ആരോഗ്യമന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ദോഹ: ആരോഗ്യ സേവനങ്ങള്‍ നടത്തുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച 23 പേരെ ഈ വര്‍ഷം കരിമ്പട്ടകയില്‍പ്പെടുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 ഡോക്ടര്‍മാര്‍, ബന്ധപ്പെട്ട മറ്റ് 4 പ്രൊഫഷനലുകള്‍, രണ്ട് നഴ്‌സുമാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ഡിപാര്‍ട്ട്‌മെന്റാണ് സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സമ്പത്തിന്റെയും സാധുത പരിശോധിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും എക്‌സ്പീരിയന്‍സുമായി ബന്ധപ്പെട്ടതാണ്. ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. ഇതുപ്രകാരം ഇവര്‍ക്ക് ഇനി രാജ്യത്ത് ജോലി ചെയ്യാന്‍ സാധിക്കില്ല. മറ്റ് ജിസിസി രാജ്യങ്ങള്‍ക്കും ഇവരുടെ പട്ടിക കൈമാറും.

MoPH blacklists 23 applicants for forging certificates for obtaining licenses

Most Popular