Monday, June 21, 2021
Home Newsfeed ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ സമയത്തില്‍ മാറ്റം

ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ സമയത്തില്‍ മാറ്റം

ദോഹ: ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം. വൈകീട്ട് 4 മുതല്‍ അര്‍ധരാത്രി വരെ ആയിരിക്കും പുതിയ സമയം. ചൂട് കൂടി വരുന്ന പശ്ചാത്തലത്തിലാണ് ലുസൈല്‍, അല്‍ വക്‌റ ഡ്രൈവ് ത്രൂ സെന്ററുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രി 11 മണിക്കാണ് അവസാനത്തെയാള്‍ക്ക് പ്രവേശിക്കാനാവുക.

വാക്‌സിനെടുക്കാന്‍ വരുന്നവരുടെയും ജീവനക്കാരുടെയും സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ക്രമീകരണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുക്കേണ്ടവര്‍ക്ക് മാത്രമാണ് ഡ്രൈവ് ത്രൂ സെന്റര്‍ ഉപയോഗിക്കാനാവുക. ഇതിനകം 3,02,000 പേര്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ALSO WATCH

Most Popular