ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന് യോഗ്യതയുള്ളവരുടെ പ്രായം 50 വയസ്സായി കുറച്ചു. ഖത്തര്‍ ദേശീയ കോവിഡ് വാക്സിനേഷന് പദ്ധതി പ്രകാരം കൂടുതല്‍ പേരിലേക്ക് വാക്സിന് എത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. നേരത്തേ വാക്സിന് ഡോസുകളുടെ ലഭ്യത കുറവായതിനാണ് രോഗഭീഷണി ഏറ്റവും കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് മാത്രമായി വാക്സിനേഷന് ഒതുക്കിയത്. ഇപ്പോള്‍ ഫൈസര്‍ വാക്സിന് പുറമേ മോഡേണ വാക്സിന് കൂടി ലഭ്യമായി തുടങ്ങിയതോടെയാണ് വാക്സിനേഷന് പദ്ധതി വികസിപ്പിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.
50 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍, മാറാവ്യാധികളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍, സ്കൂള്‍ അധ്യാപകരും ജീവനക്കാരും തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഖത്തറില്‍ കോവിഡ് വാക്സിന് ലഭിക്കുക. യോഗ്യതയുള്ളവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് എസ്എംസ് വഴിയോ കോള്‍ ചെയ്തോ നേരിട്ട് ബന്ധപ്പെടും. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴി അപ്പോയിന്മെന്റ് എടുക്കുകയും ചെയ്യാം.
ALSO WATCH