Friday, May 7, 2021
Home Gulf Qatar ഖത്തറിലേക്ക് ആദ്യഘട്ടത്തില്‍ മടങ്ങാവുന്ന കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക

ഖത്തറിലേക്ക് ആദ്യഘട്ടത്തില്‍ മടങ്ങാവുന്ന കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക

ദോഹ: ലോകത്തെ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ പട്ടികയില്‍ ഇല്ല.

ആഗസ്ത് 1 മുതല്‍ ഖത്തറിലേക്കു മടങ്ങുന്നതിന് പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ആവശ്യമാണ്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ അനുമതി നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുക എന്നാണ് അറിയുന്നത്. ചൈന, വിയറ്റ്നാം, തായ്‌ലന്റ്, മലേഷ്യ, ജപ്പാന്‍, ഇറ്റലി, ഗ്രീസ് ഉള്‍പ്പെടെ 40 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും ഈ രാജ്യങ്ങളുടെ പട്ടികയില്‍ പുനപ്പരിശോധന നടത്തും. അതിലൂടെ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയോ നിലവിലുള്ള രാജ്യങ്ങളെ ഒഴിവാക്കുകയോ ചെയ്യും

കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം രാജ്യത്തെ ഖത്തര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്ന് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരികയോ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം പരിശോധന നടത്തുകയോ ചെയ്യാവുന്നതാണ്.

കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക

covd low risk contries qatar1

covd low risk contries qatar2

Most Popular