ദോഹ: ഖത്തറില്‍ ഇന്ന് 25 യാത്രക്കാര്‍ക്കടക്കം 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 183 പേര് സമ്പര്‍ക്കരോഗികളാണ്. 24 മണിക്കൂറിനിടെ 131 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2,551 ആയി ഉയര്‍ന്നു.
41 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 280 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. അതില്‍ 35 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടുപേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 144,852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 142,056 പേര് രോഗമുക്തി നേടി. ഇന്ന് മാത്രമായി 11,145 പേര് കോവിഡ് ടെസ്റ്റ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 245 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്.
MoPH records 183 Covid-19 community cases in Qatar on Jan 5