Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് രോഗ മുക്തി

ഖത്തറില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് രോഗ മുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 1005 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 94903 ആയി. ഇന്ന് ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 61 വയസുകാരനാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 134 ആയി. ഇന്നു പുതുതായി 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5908 പേരാണ്. 714 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏഴ് പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

MoPH reports 1005 recoveries, 1 death, 600 cases of COVID-19 on July 7

Most Popular