Tuesday, May 18, 2021
Home Gulf Qatar ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് മൂലം മരിച്ചു; ഇന്ന് 142 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് മൂലം മരിച്ചു; ഇന്ന് 142 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 32 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 110 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്്. ഇന്ന് മാത്രമായി 6,155 കോവിഡ് ടെസ്റ്റുകള്‍ നടന്നു. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 243 ആയി.

അതേസമയം, ഇന്ന് 137 പേര്‍ മാത്രമാണ് ഖത്തറില്‍ കോവിഡില്‍ നിന്നു മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 139,243 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,094 ആയി വര്‍ധിച്ചു. ഇന്ന് 16 പേരെ കൂടി ആശുപത്രിയില്‍ പ്രവിശിപ്പിച്ചതോടെ 208 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 21 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
MoPH reports 137 Covid-19 recoveries on Dec 19

Most Popular