Sunday, July 25, 2021
Home Newsfeed ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 144 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 144 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 123 പേരാണ് രോഗമുക്തി നേടിയത്. 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 60 പേര്‍. 1,550 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 598. രാജ്യത്ത് ഇതുവരെ 2,21,027 പേര്‍ രോഗമുക്തി നേടി. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 89 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 14,624 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 33,83,787 ആയി. വാക്‌സിനേഷന് യോഗ്യരായ 77.7 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

Most Popular