Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 160 പേര്‍ക്കു കോവിഡ്; 49 പേര്‍ യാത്രക്കാര്‍

ഖത്തറില്‍ ഇന്ന് 160 പേര്‍ക്കു കോവിഡ്; 49 പേര്‍ യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 49 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 111 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതുതായി 149 പേര്‍ വൈറസില്‍ നിന്നു മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,015 ആയി. 1,963 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്ചതിട്ടില്ല. ആകെ മരണം 244.

8,401 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. ആകെ പരിശോധന 1,227,488 ആയി. 47 പേരെക്കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 236 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

MoPH reports 160 new Covid-19 cases in Qatar on Dec 28

Most Popular