Sunday, September 19, 2021
Home Newsfeed ഖത്തറില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 2000ന് മുകളിലെത്തി; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു

ഖത്തറില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 2000ന് മുകളിലെത്തി; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍ ഇന്ന് 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 117 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,384 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 2,070 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,974 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 39,16,863 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
ALSO WATCH

Most Popular