Saturday, July 24, 2021
Home Newsfeed പെരുന്നാളിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; നൂറിലേറെ സമ്പര്‍ക്ക കേസുകള്‍

പെരുന്നാളിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; നൂറിലേറെ സമ്പര്‍ക്ക കേസുകള്‍

ദോഹ: പെരുന്നാള്‍ ആഘോഷത്തിനിടെ ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി സൂചന. ആഴ്ച്ചകളായി 100 മുതല്‍ 150 വരെയായിരുന്നു ഖത്തറില്‍ കോവിഡ് കേസുകളെങ്കില്‍ 24 മണിക്കൂറിനിടെ 196 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 122 പേരാണ് രോഗമുക്തി നേടിയത്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 90 പേര്‍. 1,634 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 600. രാജ്യത്ത് ഇതുവരെ 2,22,600 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 27,128 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 36,14,811 ആയി. വാക്‌സിനേഷന് യോഗ്യരായ 78.9 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

 

Most Popular