Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ് മുക്തി; ആക്ടീവ് കേസുകള്‍ കുറഞ്ഞു

ഖത്തറില്‍ ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ് മുക്തി; ആക്ടീവ് കേസുകള്‍ കുറഞ്ഞു

ദോഹ: ഖത്തര്‍ ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായി കോവിഡ് ആക്ടീവ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 500ലേറെ കോവിഡ് മുക്തി റിപോര്‍ട്ട് ചെയ്തു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9566 പരിശോധനകളില്‍ 32 യാത്രക്കാര്‍ക്കടക്കം 459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 562 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9759 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 670 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരെയാണ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ഇതുവരെ 1,61,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,51,787 പേര്‍ രോഗമുക്തരായി.
MoPH reports 459 Covid-19 cases in Qatar on Feb 24

Most Popular