Tuesday, June 22, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 135 പേര്‍ക്കെതിരേ കേസെടുത്തു

ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 135 പേര്‍ക്കെതിരേ കേസെടുത്തു

ദോഹ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ഖത്തര്‍ നിവാസികള്‍ക്കിടയില്‍ ജാഗ്രത കുറയുന്നതായി സൂചന. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത്. പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ന് 130 പേര്‍ക്കെതിരേ കൂടി കേസെടുത്തു. വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയതിനെ മറ്റ് അഞ്ചു പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു മാത്രമാണ് കാറില്‍ പരമാവധി സഞ്ചരിക്കാനാവുക. കുടുംബങ്ങള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.

മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനത്തില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രം സഞ്ചരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 550 പേരെയും വാഹനത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് 28 പേരെയും ഖത്തറില്‍ ഇതിനകം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.
More people face prosecution for violating Covid-19 precautionary measures


 

Most Popular