Sunday, September 26, 2021
Home Gulf Qatar കോവിഡ്: ഖത്തറില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലേറെയായി

കോവിഡ്: ഖത്തറില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലേറെയായി

ദോഹ: കോവിഡ് മൂലം ഖത്തറില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലേറെ ആയതായി മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. കോവിഡ് ആദ്യ തരംഗത്തിന്റെ മുര്‍ധന്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ഐസിയുവില്‍ ഉണ്ട്.

മാര്‍ച്ച് പകുതിയോടെ തീവ്രപരിചരണ സംവിധാനത്തിന്റെ സഹായം വേണ്ടി വന്നവര്‍ ഇരട്ടിയിലേറെ ആയിട്ടുണ്ട്. നിലവില്‍ 280 പേര്‍ ഐസിയുവിലുണ്ട്. 2020 മെയില്‍ കോവിഡിന്റെ മൂര്‍ധന്യഘട്ടത്തില്‍ 220 പേരാണ് ഉണ്ടായിരുന്നത്. വൈറസിന്റെ രണ്ടാം വരവില്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാവുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്- എച്ച്എംസി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് ആക്ടിങ് ചെയര്‍മാന്‍ ഡോ. അഹ്‌മദ് മുഹമ്മദ് പറഞ്ഞു. വൈറസിന്റെ യുകെ വകഭേദം ഇതിന് ഒരു കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO WATCH

Most Popular