Saturday, April 10, 2021
Home Newsfeed ഖത്തറില്‍ കോവിഡ് മൂലം ഒരാഴ്ച്ചയ്ക്കിടെ ആശുപത്രിലായത് 1468 പേര്‍; രണ്ടാം തരംഗം ഇനിയും രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്

ഖത്തറില്‍ കോവിഡ് മൂലം ഒരാഴ്ച്ചയ്ക്കിടെ ആശുപത്രിലായത് 1468 പേര്‍; രണ്ടാം തരംഗം ഇനിയും രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പകുതിയിലെത്തിയതേയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രമായ കോവിഡ് വ്യാപനം ഇനിയും തുടരുമെന്നും ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ മാത്രം രാജ്യത്ത് കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത് 1468 പേരാണ്. ഇതില്‍ 266 വരെ തീവ്രപരിചരണത്തിലാക്കി. കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ സ്‌ട്രെയിന്‍ ആണ് ഇപ്പോള്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ കുടുംബങ്ങളുമാണെന്ന് അല്‍ ഖാല്‍ പറഞ്ഞു. ലക്ഷണങ്ങളുള്ളവരില്‍ 30 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 11 ശതമാനമായി ഉയര്‍ന്നു.

വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് 10 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തികരിച്ചു. ദിവസേന കാല്‍ ലക്ഷം പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് വാക്‌സിനല്‍കുന്നതെന്നും അല്‍ ഖാല്‍ അറിയിച്ചു.
ALSO WATCH

Most Popular