Tuesday, May 11, 2021
Home Gulf Qatar കോവിഡ് നിയന്ത്രണ ലംഘനത്തിന് നൂറിലേറെ പേര്‍ക്കെതിരെ നടപടി

കോവിഡ് നിയന്ത്രണ ലംഘനത്തിന് നൂറിലേറെ പേര്‍ക്കെതിരെ നടപടി

ദോഹ: രാജ്യത്ത് ഇന്ന് പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 70 പേരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 35 പേരെയും ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തെ പകര്‍ച്ച വ്യാധി നിവാരണ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ ഇനിയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാക്കാത്ത ആളുകള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും തക്കതായ ശിക്ഷ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular