Monday, April 12, 2021
Home Gulf Qatar ഖത്തറില്‍ ലക്ഷത്തിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചു; പാര്‍ശ്വഫലം വളരെ കുറവ്

ഖത്തറില്‍ ലക്ഷത്തിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചു; പാര്‍ശ്വഫലം വളരെ കുറവ്

ദോഹ: ഖത്തറില്‍ ഇതുവരെയായി ലക്ഷത്തിലേറെ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ബയാത്ത്. വാക്‌സിന് വന്‍ ഡിമാന്റാണ് ഉള്ളതെന്ന് അവര്‍ അറിയിച്ചു. വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരില്‍ 50 ശതമാനം ഉടന്‍ പൂര്‍ത്തിയാവും. വളരെ നേരിയ തോതിലുള്ള പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ഥമാണ്.

ചിലരില്‍ കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് ചെറിയ വേദന, തലവേദന, ശരീര വേദന തുടങ്ങിയവയാണ് പാര്‍ശ്വഫലമായി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ല. രണ്ടാം ഡോസ് എടുക്കുന്ന ചിലര്‍ക്ക് പനിയും ശരീര വേദനയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സോഹ അല്‍ബയാത്ത് അറിയിച്ചു.

Most Popular