Friday, September 17, 2021
Home Newsfeed കോവിഡ് നിയമലംഘനം; 24 മണിക്കൂറിനിടെ ഖത്തര്‍ പോലിസിന്റെ വലയിലായത് 600ലേറെ പേര്‍

കോവിഡ് നിയമലംഘനം; 24 മണിക്കൂറിനിടെ ഖത്തര്‍ പോലിസിന്റെ വലയിലായത് 600ലേറെ പേര്‍

ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 697 പേരെ 24 മണിക്കൂറിനിടെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 456 പേരെ മാസ്‌ക്ക് ധരിക്കാത്തതിനാണ് പിടികൂടിയത്. 15 പേര്‍ വാഹനത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് അറസ്റ്റിലായി. സാമൂഹിക അകലം പാലിക്കാത്തതിനാണ് 135 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. ഇഹ്തിറാസ് ആപ്പ് ഇല്ലാത്തതിന്റെ പേരിലും ഒരാള്‍ക്കെതിരേ നടപടി സ്വീകരിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഖത്തര്‍ പോലിസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. നിയമലംഘകരെ കര്‍ശനമായാണ് നേരിടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ആയിരക്കണക്കിനു പേരാണ് പോലിസ് വലയിലായത്. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം മാസ്‌ക്ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.
More than 600 booked for violating COVID-19 safety measures in Qatar
ALSO WATCH

Most Popular